Site iconSite icon Janayugom Online

കോട്ടയത്ത് ട്യൂഷന് പോയ12 വയസ്സുകാരനെ കാണാതായി; അന്വേഷണം

കോട്ടയം കുറിച്ചിയില്‍ നിന്ന് 12 വയസ്സുകാരനെ കാണാതായതായി പരാതി. കുറിച്ചി ചാമക്കുളം ശശിഭവനില്‍ സനുവിന്റെയും ശരണ്യയുടെയും മകന്‍ അദ്വൈതിനെ ആണ് കാണാതായത്. രാവിലെ ട്യൂഷന് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടിയാണ്. എന്നാൽ, ട്യൂഷന്‍ ക്ലാസ്സില്‍ എത്തിയില്ല. ചിങ്ങവനം പൊലീസ് കുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്.

Exit mobile version