പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിന് 120 കോടി രൂപയുടെ വിനിയോഗത്തിന് അനുമതി. ബജറ്റ് വിനിയോഗ പരിധി നൂറു ശതമാനം ഉയർത്തിയാണ് തുക ലഭ്യമാക്കുന്നത്.
ഇതോടെ ഇ–ഗ്രാന്റ്സ് പോർട്ടലിൽ കുടിശികയുള്ള മുഴുവൻ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് തുകയും വിതരണം ചെയ്യാനാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
150 കോടി രൂപയാണ് ഈ ഇനത്തിലെ ബജറ്റ് വകയിരുത്തൽ. ഇതിൽ 32.13 കോടി രൂപയുടെ വിനിയോഗ അനുമതി നേരത്തെ ലഭ്യമാക്കി. 29.99 കോടി രൂപ വിതരണം ചെയ്തു. ബാക്കി തുകയ്ക്ക് മുഴുവൻ പരിധി ഒഴിവാക്കി വിനിയോഗാനുമതി ലഭിച്ചാൽ സ്കോളർഷിപ്പ് പൂർണമായും വിതരണം ചെയ്യാനാകുമെന്ന പട്ടികജാതി വികസന വകുപ്പിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
English Summary: 120 crore has been sanctioned for post matric scholarship
You may also like this video