Site iconSite icon Janayugom Online

ലീലാവതി ആശുപത്രിയില്‍ 1200 കോടിയുടെ തട്ടിപ്പ്; മുന്‍ ട്രസ്റ്റ് അംഗങ്ങള്‍ക്കെതിരെ പരാതി

പ്രശസ്തമായ ലീലാവതി ആശുപത്രിയില്‍ 1200 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് മുന്‍ അംഗങ്ങള്‍ക്കെതിരെ ആശുപത്രിയുടെ നടത്തിപ്പുകാരായ ട്രസ്റ്റ് പരാതി നല്‍കി. ഫണ്ടിന്റെ അപര്യാപ്തത പ്രതിദിനം ആശുപത്രിയിലെത്തുന്ന രോഗികളെ ബാധിക്കുന്നുണ്ടെന്നും പണം തിരിച്ചുപിടിക്കാന്‍ കോടതിയുടെ സഹായം വേണമെന്നും ആവശ്യപ്പെട്ട് ലീലാവതി കീര്‍ത്തിലാല്‍ മെഹ്ത മെഡിക്കല്‍ ട്രസ്റ്റ് പൊലീസിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പരാതി നല്‍കി.

ആരോപണവിധേയരായ ട്രസ്റ്റ് അംഗങ്ങള്‍ ബെല്‍ജിയം, ദുബായ് എന്നിവിടങ്ങളിലാണെന്ന് മുംബൈ പൊലീസ് മുന്‍ കമ്മിഷണറും നിലവില്‍ ലീലാവതി ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പരംബീര്‍ സിങ് പറഞ്ഞു. ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

ഓഡിറ്റിനിടെയാണ് വന്‍ തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് ഫോറന്‍സിക് ഓഡിറ്റ് പരിശോധന നടത്തിയതോടെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പുറമേ, സാമ്പത്തിക തട്ടിപ്പ്, ഫണ്ടിന്റെ ദുരുപയോഗം എന്നിവ കണ്ടെത്തുകയായിരുന്നു. മാര്‍ച്ച് ഏഴിനാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Exit mobile version