മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ എക്സൈസ് വകുപ്പിന് 1200 ഡ്രഗ്സ് ഡിറ്റക്ഷന്‍ കിറ്റുകള്‍ കൂടി നല്‍കുന്നു. സംസ്ഥാനത്ത് മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആവശ്യമായ എണ്ണം ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍, സംശയിക്കപ്പെടുന്ന വ്യക്തി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. കൂടുതല്‍ ഡിറ്റക്ഷന്‍ കിറ്റുകള്‍ അനുവദിക്കണമെന്ന് എക്സൈസ് കമ്മിഷണര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വകുപ്പ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
1200 ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ പുതുതായി അനുവദിക്കാനാണ് നിര്‍ദേശം. ഒരു കിറ്റിന് 500 രൂപ നിരക്കില്‍ ആറ് ലക്ഷം രൂപ ഇതിനായി അനുവദിച്ചു. കഴിഞ്ഞ വര്‍ഷം 1250 ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ എക്സൈസ് വകുപ്പ് പുതുതായി ലഭ്യമാക്കിയിരുന്നു. ഇവയുപയോഗിച്ച് നിരവധി മയക്കുമരുന്ന് കേസുകള്‍ കണ്ടെത്താന്‍ സാധിച്ചുവെന്നാണ് എക്സൈസ് വകുപ്പ് വിലയിരുത്തിയത്.
ഓരോ വര്‍ഷവും കുറഞ്ഞത് 10,000 പരിശോധനാ കിറ്റുകളെങ്കിലും ആവശ്യമാണെന്നാണ് എക്സൈസ് കമ്മിഷണര്‍ ചൂണ്ടിക്കാട്ടുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയിക്കപ്പെടുന്ന വ്യക്തി, ഏത് തരം മയക്കുമരുന്നാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് കണ്ടെത്താനാണ് ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിക്കുന്നത്.
English Summary: 1200 more drug detection kits for excise department
You may also like this video