മേപ്പാടി പരൂര്‍ക്കുന്നില്‍ ഭൂ രഹിതരായ 123 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. പട്ടികവര്‍ഗ വികസന വകുപ്പും മണ്ണ് സംരക്ഷണ വകുപ്പും നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മുട്ടില്‍ തെക്കുംപാടിയിലെ സരിത മണി, വാഴവറ്റയിലെ നാരായണി, മുണ്ടുപാറയിലെ ഷിജിത, കൊറലാടിയിലെ സജിത, തെക്കുംപാടിയിലെ സ്മിത രവി എന്നിവര്‍ താക്കോല്‍ ഏറ്റുവാങ്ങി.
ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു അധ്യക്ഷത വഹിച്ചു. വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, കായിക മന്ത്രി വി അബ്ദുറഹ്മാന്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ അധ്യക്ഷന്‍ ടി കെ രമേശ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക്, സംസ്ഥാന ആ സൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ആര്‍ രാമകുമാര്‍ സംബന്ധിച്ചു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ സ്വാഗതവും എഡിഎം കെ ദേവകി നന്ദിയും പറഞ്ഞു.

