Site iconSite icon Janayugom Online

125 കോടിയുടെ തട്ടിപ്പ്; ബിഎസ്എഫ് ഉദ്യോഗസ്ഥനില്‍ നിന്നും 14 കോടി പിടിച്ചെടുത്തു

125 കോടിയുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ബിഎസ്എഫ് ഉദ്യോഗസ്ഥനില്‍ നിന്ന് 14 കോടിയുടെ അനധികൃത സ്വത്തും ഒരു കോടിയുടെ സ്വര്‍ണവും വിലക്കൂടിയ കാറുകളും പിടിച്ചെടുത്തു. ഹരിയാനയിലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ഡെപ്യൂട്ടി കമാന്‍ഡന്റ് ആയിരുന്ന പ്രവീണ്‍ യാദവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതസ്വത്തുക്കള്‍ പിടിച്ചെടുത്തത്.

ഗുരുഗ്രാം ജില്ലയിലെ മനേസറിലെ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ആസ്ഥാനത്താണ് പ്രവീണ്‍‍ യാദവ് സേവനമനുഷ്ഠിച്ചിരുന്നത്. എന്നാല്‍ പൊലീസ് സര്‍വീസിലേക്ക് തൊഴില്‍ വാഗ്ദാനം നടത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഇയാളുടെ ഭാര്യ മമത യാദവിനേയും സഹോദരി റിതുവിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

എന്‍എസ്ജിയുടെ വ്യാജ അക്കൗണ്ടിലേക്കാണ് ഇയാള്‍ ആളുകളെക്കൊണ്ട് പണം നിക്ഷേപിച്ചിരുന്നത്. ആക്സിസ് ബാങ്കിന്റെ മാനേജരായ റിതുവാണ് പ്രവീണ്‍ യാദവിന് വേണ്ടി വ്യാജ അക്കൗണ്ട് രൂപീകരിച്ചത്. അടുത്തിടെ ഇയാള്‍ക്ക് അഗര്‍ത്തലയിലേക്ക് സ്ഥാനമാറ്റം ലഭിച്ചിരുന്നെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജോലിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു.

eng­lish summary;125 crore fraud; 14 crore was seized from a BSF officer

you may also like this video;

Exit mobile version