Site icon Janayugom Online

രാജ്യത്ത് 1270 പുതിയ കോവിഡ് കേസുകള്‍

Covid

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,270 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 4,30,19,453 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.26 ശതമാനവുമാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 15,859 സജീവ കേസുകളാണ് രാജ്യത്തുള്ളത്. മൊത്തം അണുബാധയുടെ 0.04 ശതമാനം മാത്രമാണിത്. 4,24,83,829 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. രോഗമുക്തി നിരക്ക് 98.75 ശതമാനമാണ്.

Eng­lish sum­ma­ry; 1270 new covid cas­es in the country

You may also like this video;

Exit mobile version