സംസ്ഥാനത്ത് എസ്ഐആര്‍ നടപടികളില്‍ വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്ത ഫോമുകള്‍ 1,29,836 ആയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.47% വരും. ഇത് കൃത്യമായ കണക്കല്ലെന്നും അന്തിമ കണക്കില്‍ വര്‍ധനവുണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
ഇന്നലെ വൈകിട്ട് ആറ് മണി വരെയുള്ള കണക്കനുസരിച്ച് ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 31,42,578 ആയി ഉയർന്നു. ഇതോടെ മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 11.28% ആണ് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. വോട്ടർമാർ ഓൺലൈനായി 48,851 ഫോമുകൾ സമർപ്പിച്ചിട്ടുണ്ട്.
ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫിസർമാർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഇലക്ട്രൽ ലിറ്ററസി ക്ലബുകളുടേയും പിന്തുണയോടെ ‘കളക്ഷൻ ഹബ്ബുകൾ’ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടരുമെന്ന് ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു.
വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്ത ഫോമുകള്‍ 1,29,836

