മധ്യ ചെെനയിലെ ഹെനാന്‍ പ്രവിശ്യയില്‍ സ്കൂള്‍ ഡോര്‍മിറ്ററിക്ക് തീപിടിച്ച് 13 വിദ്യാര്‍ത്ഥികള്‍ മരിച്ചു. യാന്‍ഷാന്‍പുവിലെ യിങ്‍കായ് സ്കൂളിലാണ് സംഭവം. മരിച്ചവരെല്ലാം മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി ചികിത്സയിലാണ്. സംഭവത്തില്‍ സ്കൂളിന്റെ മാനേജരെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് കൂടൂതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഗ്നിശമന സേനാംഗങ്ങളെ അറിയിച്ച് ഒരു മണിക്കൂറിനുള്ളില്‍ തീയണച്ചതായി ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങളിലെ പിഴവുകള്‍ കാരണം കെട്ടിടങ്ങളിലെ തീപിടിത്തം ചെെനയില്‍ പതിവാണ്. കഴിഞ്ഞ നവംബറില്‍ ഷാന്‍സി പ്രവിശ്യയിലെ ലുലിയാങ് സിറ്റിയില്‍ ഓഫിസ് കെട്ടിടത്തിലുണ്ടായ തീപിടിത്തതില്‍ 26 പേരാണ് മരിച്ചത്.
English Summary: 13 children die in dormitory fire in China
You may also like this video