മോട്ടറോള തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രശസ്ത ഹെൽത്ത് ട്രാക്കിംഗ് ബ്രാൻഡായ പോളറുമായി (Polar) സഹകരിച്ചാണ് ഈ വാച്ച് വികസിപ്പിച്ചിരിക്കുന്നത്. ജനുവരി 30 മുതൽ മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇത് വാങ്ങാം. സിലിക്കൺ സ്ട്രാപ്പ് മോഡലിന് 5,999 രൂപയും മെറ്റൽ, ലെതർ സ്ട്രാപ്പ് ഓപ്ഷനുകൾക്ക് 6,999 രൂപയുമാണ് വില.
മികച്ച ആരോഗ്യ‑ഫിറ്റ്‌നസ് ഫീച്ചറുകളുമായാണ് മോട്ടോ വാച്ച് എത്തുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണത്തോടുകൂടിയ 1.4 ഇഞ്ച് ഓഎൽഇഡി ഡിസ്‌പ്ലേ, 4GB സ്റ്റോറേജ്, ഡ്യുവൽ‑ഫ്രീക്വൻസി ജിപിഎസ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 13 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നും അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ ഒരു ദിവസത്തേക്ക് ആവശ്യമായ പവർ ലഭിക്കുമെന്നും മോട്ടറോള അവകാശപ്പെടുന്നു. ഐപി68 റേറ്റിംഗുള്ളതിനാൽ വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാൻ ഇതിന് ശേഷിയുണ്ട്.

