Site iconSite icon Janayugom Online

എൻസിസിയുടേതെന്ന അവകാശപ്പെടുന്ന ക്യാമ്പിൽ 13 പെൺകുട്ടികൾ ലൈംഗികാതിക്രമത്തിനിരയായി; അറസ്റ്റ്

rapedraped

എൻസിസിയുടേതെന്ന് അവകാശപ്പെടുന്ന ക്യാമ്പില്‍ തങ്ങിയ 13 വനിതാ കേഡറ്റുകള്‍ ലൈംഗികാതിക്രമത്തിനിരയായി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലുള്ള വ്യാജ നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) ക്യാമ്പിലാണ് സംഭവം. ഒരു പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ഒരു ഡസനോളം പേർ ലൈംഗിക അതിക്രമത്തിനിരയായതായും പൊലീസ് അറിയിച്ചു.

ക്യാമ്പിന്റെ സംഘാടകൻ, സ്‌കൂൾ പ്രിൻസിപ്പൽ, രണ്ട് അധ്യാപകർ എന്നിവരുൾപ്പെടെ 11 പേർ അറസ്റ്റിലായിട്ടുണ്ട്. സ്വകാര്യ സ്‌കൂളിന് എൻസിസി യൂണിറ്റ് ഇല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. 

പെൺകുട്ടികൾക്ക് ഒന്നാം നിലയിലെ സ്കൂൾ ഓഡിറ്റോറിയത്തിലും ആൺകുട്ടികളെ താഴത്തെ നിലയിലുമാണ് പാർപ്പിച്ചിരുന്നത്. ക്യാമ്പിൻ്റെ മേൽനോട്ടം വഹിക്കാൻ അധ്യാപകരെ നിയോഗിച്ചിട്ടില്ല. തങ്ങളെ ഓഡിറ്റോറിയത്തിന് പുറത്തേക്ക് പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടികൾ ആരോപിച്ചു. ഈ മാസം ആദ്യം നടന്ന ത്രിദിന ക്യാമ്പിൽ 17 പെൺകുട്ടികൾ ഉൾപ്പെടെ 41 വിദ്യാർഥികൾ പങ്കെടുത്തു.

“ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് സ്‌കൂൾ അധികൃതർക്ക് അറിയാമായിരുന്നു, പക്ഷേ പോലീസിനെ അറിയിക്കുന്നതിന് പകരം വിഷയം അടിച്ചമർത്താൻ അധികൃതര്‍ തീരുമാനിച്ചു. ഇത് ഗൗരവമായി കാണരുതെന്ന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിരുന്നു,” ജില്ലാ പോലീസ് സൂപ്രണ്ട് പി തങ്കദുരൈ പറഞ്ഞു.

സംഘം മറ്റ് സ്‌കൂളുകളിലും സമാനമായ ക്യാമ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള (പോക്സോ) കർശനമായ സംരക്ഷണ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടികളുടെ വൈദ്യപരിശോധന നടത്തി ജില്ലാ ശിശുക്ഷേമ സമിതി നടപടി തുടങ്ങി.

Exit mobile version