Site icon Janayugom Online

സിലിണ്ടർ പൊട്ടിത്തെറിച്ച് 13 പേർക്ക് പരുക്ക്

ഡൽഹിയിലെ ജാമിയ നഗറിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 13 പേർക്ക് പരുക്ക്. ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. പരുക്കേറ്റവരെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലർക്ക് ഗുരുതരമായി പൊള്ളലേറ്റു എന്നാണ് വിവരം.

അതേസമയം പടിഞ്ഞാറൻ ഡൽഹിയിലെ പഞ്ചാബി ബാഗ് ഏരിയയിൽ ബാർ റെസ്റ്റോറന്റിലും തീപിടിത്തമുണ്ടായി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡൽഹി ഫയർ സർവീസ് പറഞ്ഞു.

Eng­lish summary;13 injured in cylin­der explosion

You may also like this video;

Exit mobile version