മലപ്പുറത്ത് പനിബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുലാണ് (13)മരിച്ചത്. പനിബാധിച്ച് ഇന്നലെയാണ് ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറ്റിപുറം താലൂക്ക് ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് ഡിഎംഒ വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
English Summary: 13 year old child dies due to fever in malappuram
You may also like this video