Site iconSite icon Janayugom Online

പതിമൂന്നുകാരന് പീ ഡനം; വയോധികന് മൂന്ന് വര്‍ഷം തടവും പിഴയും

കാസർകോട് കാഞ്ഞങ്ങാട് പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ച് കോടതി. പടന്നക്കാട് കുറുന്തൂരിലെ വി വി സുകുമാരനാ(69)ണ് ഹൊസ്ദുര്‍ഗ് അതിവേഗ സ്പെഷ്യല്‍പോക്സോ കോടതി ശിക്ഷ വിധിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിമൂന്നുകാരനാണ് 2024 മാര്‍ച്ച് 8ന് പീഡനത്തിനിരയായത്. 

ഉച്ചയോടെ പടന്നക്കാട്ട് ഗുളികൻ അറയിൽ തെയ്യത്തിന് പോയ സമയം കുട്ടിയെ അറയുടെ സമീപം വെച്ച് പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. അന്നത്തെ ഹൊസ്ദുര്‍ഗ് എസ് ഐ ഐ വി ധർമ്മരാജനാണ് ആദ്യം അന്വേഷണം നടത്തിയത്. തുടർന്നുള്ള അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ് എം എസ് ഡി വൈ എസ് പിയായിരുന്ന എം കൃഷ്ണനാണ്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരന്‍ ഹാജരായി.

Exit mobile version