Site icon Janayugom Online

ഇപിഎഫ്ഒയില്‍ ജൂലൈയില്‍ ചേര്‍ന്നത് 14.65 ലക്ഷം പേര്‍

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പുതുതായി ചേര്‍ത്ത വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ജൂലൈയില്‍ മാത്രം ഇപിഎഫ്‌ഒയിലേക്ക് ചേര്‍ക്കപ്പെട്ട വരിക്കാരുടെ എണ്ണം 14.65 ലക്ഷം കവിഞ്ഞു. കഴിഞ്ഞ ജൂണ്‍ മാസത്തെ അപേക്ഷിച്ച് 31.28 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. 

‘വിദഗ്ധ സേവന’ വിഭാഗത്തില്‍ നിന്നു മാത്രമായി 41.62 ശതമാനം പേര്‍ പുതുതായി അംഗങ്ങളായവരിലുണ്ട്. ഹ്യൂമന്‍ റിസോഴ്സ് ഏജന്‍സികള്‍, സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍, ചെറുകിട കരാറുകാര്‍ മുതലായവ ഉള്‍പ്പെടെയാണിത്. ജൂലൈയിലെ കണക്കുകള്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും ഇപിഎഫ്ഒ ചൂണ്ടിക്കാട്ടുന്നു. 11.16 ലക്ഷമായിരുന്നു ജൂണില്‍ പുതുതായി ചേര്‍ത്ത വരിക്കാരുടെ എണ്ണം. 

9.02 ലക്ഷം പേര്‍ ആദ്യമായി ഇപിഎഫ്ഒയില്‍ അംഗങ്ങളായവരാണ്. മുമ്പ് ഉണ്ടായിരുന്ന 5.63 ലക്ഷം പേര്‍ പോയിട്ട് പുതുതായി തിരികെ എത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.പുതിയ വരിക്കാരില്‍ 22 മുതല്‍ 25 വയസ്സുവരെയുള്ള 3.88 ലക്ഷം പേരും 18 മുതല്‍ 21 വയസുവരെയുള്ള 3.27 ലക്ഷം പേരുമുള്‍പ്പെടുന്നു. 62 ശതമാനത്തിലധികം പേരും മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നാണ് പുതുതായി അംഗത്വം നേടിയിരിക്കുന്നത്.
ENGLISH SUMMARY;14.65 lakh peo­ple joined EPFO ​​in July
YOU MAY ALSO LIKE THIS VIDEO;

Exit mobile version