Site iconSite icon Janayugom Online

കൊടകരയില്‍ കെസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

കെഎസ് ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസിന് പുറകില്‍ ഇടിച്ച് 14 പേര്‍ക്ക് പരിക്കേറ്റു. ദേശീയപാത പേരാമ്പ്രയിൽ അപ്പോളോ ടയേഴ്സിന്റെ മുൻപിൽ ഇന്ന് പകൽ 10:30ഓടെ ആയിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു രണ്ട് ബസുകളും. പരിക്കേറ്റവർ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സതേടി. ആരുടെയും നില ഗുരുതരമല്ല. 

പെരുമ്പാവൂർ കുന്നതോടി നിമിഷ (28), വിടപ്പുഴ കുടിലിൽ അബ്ദുൽ സലാം (38), മറ്റത്തൂർ കോരേച്ചാൽ പാറമേക്കാടൻ രതീഷ് (43), കോട്ടയം സ്വദേശി നിതീഷ് (39), തൊടുപുഴ സ്വദേശി ജയ്ജി മത്യു (49), കൊടകര പുളിയാനിപറമ്പിൽ സരള (65), വയനാട് സ്വദേശി ബേബി (63), കോതമംഗലം സ്വദേശി താജുദ്ദീൻ (44), കാതിക്കുടം സ്വദേശി ജെയ്‌സൺ (47), വി ആർ പുരം രാമൻ (65), കണ്ണൂർ ദീപേഷ് (34), മുവാറ്റുപുഴ കൃഷ്ണകുമാർ (53), നാട്ടിക സ്വദേശി വിനോദ് (54), പാലക്കാട്‌ സ്വദേശി ഗോകുൽ ദാസ് എന്നിവരാണ് അപകടത്തിൽ പരിക്കറ്റ് ചികിത്സ തേടിയത്. 

Exit mobile version