Site iconSite icon Janayugom Online

ഉത്തരാഖണ്ഡില്‍ വാഹനാപകടത്തില്‍ 14 മരണം

accidentaccident

ഉത്തരാഖണ്ഡില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. കുമവൂണ്‍ മേഖലയിലെ ചമ്പാവത്ത് ജില്ലയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
വാഹനം നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. 12 പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെയും മറ്റൊരാളെയും ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്ക് പറ്റിയവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം പ്രഖ്യാപിച്ചു.

Eng­lish Sum­ma­ry: 14 k‑illed in Uttarak­hand road accident

You may like this video also

Exit mobile version