Site iconSite icon Janayugom Online

വിമാനത്താവളത്തിൽ 14 കിലോ സ്വർണം കടത്തി; നടി രന്യ റാവു അറസ്റ്റിൽ

സ്വർണ കള്ള കടത്തുകേസിൽ കന്നഡ നടി രന്യ റാവു അറസ്റ്റിൽ. 14.8 കിലോ സ്വർണമാണ് നടിയിൽ നിന്നും പിടിച്ചെടുത്തത്. ദുബായിൽ നിന്നാണ് രന്യ സ്വർണം കടത്തിയത്. കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബായ് യാത്ര നടത്തിയത്. നടിക്കെതിരെ വിവിധ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. 

വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിൽ 15 കിലോ സ്വർണം കണ്ടെത്തിയിട്ടുണ്ട്.
ഡിആർഒ ഓഫിസിൽ നടിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. വിമാനത്താവളത്തിൽ രന്യ റാവു ഡിജിപിയുടെ മകളാണെന്ന് അവകാശപ്പെടുകയും വീട്ടിലേക്ക് കൊണ്ടുപോകാൻ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കുകയുമായിരുന്നു.

Exit mobile version