Site iconSite icon Janayugom Online

കൃഷി നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് നിരവധി തവണ കർഷകർ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. ഷൂട്ടിംഗിൽ പ്രത്യേക പരിശീലനം നേടിയ സംഘമാണ് ദൗത്യം നടപ്പാക്കിയത്. ഇന്നലെ രാത്രിയോടെ പന്നികളെ പിടികൂടാൻ ആരംഭിച്ചിരുന്നു. കാണിയാമ്പൽ, നെഹ്റു നഗർ, ആർത്താറ്റ്, ചീരംകുളം എന്നിവിടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് 14 കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. 

Exit mobile version