ദുബായിൽ നടന്ന മാനസിക ഗണിത മത്സരത്തിൽ മഹാരാഷ്ട്രയിൽ നിന്നുള്ള 14 വയസുകാരൻ ആറ് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കി.
മഹാരാഷ്ട്രയില്‍ നിന്നുള്ള ആര്യന്‍ ശുക്ലയാണ് ഏറ്റവും വേഗത്തിൽ 100 നാല് അക്ക സംഖ്യകൾ (30.9 സെക്കൻഡ്), 200 നാല് അക്ക സംഖ്യകൾ (1 മിനിറ്റ് 9.68 സെക്കൻഡ്), 50 അഞ്ച് അക്ക സംഖ്യകൾ (18.71 സെക്കൻഡ്) എന്നിവ മനസ്സില്‍ കൂട്ടുക, 20 അക്ക സംഖ്യയെ 10 അക്ക സംഖ്യ കൊണ്ട് മാനസ്സില്‍ ഹരിക്കുന്നതിനള്ള റെക്കോർഡ് (10 മിനിറ്റ് 42 സെക്കൻഡ്), 2 അഞ്ച് അക്ക സംഖ്യകളുടെ 10 സെറ്റുകൾ മാനസികമായി ഗുണിക്കുന്നതിനുള്ള റെക്കോർഡ് (51.69 സെക്കൻഡ്), രണ്ട് 8 അക്ക സംഖ്യകളുടെ 10 സെറ്റുകൾ മനസ്സില്‍ ഗുണിക്കുന്നതിനുള്ള റെക്കോർഡ് (2 മിനിറ്റ് 35.41 സെക്കൻഡ്) എന്നിവ സ്വന്തമാക്കിയത്.
ദിവസേന അഞ്ച് മുതൽ ആറ് മണിക്കൂർ വരെ പരിശീലനം നടത്തുന്നത് മത്സരങ്ങൾക്ക് തയ്യാറെടുക്കാൻ സഹായിക്കുമെന്ന് ഗിന്നസ് വേൾഡ് റെക്കോർഡിനോട് സംസാരിച്ച ആര്യൻ പറഞ്ഞു. 2024‑ൽ, ഇറ്റാലിയൻ ടിവി പരമ്പരയായ ലോ ഷോ ദേയ് റെക്കോർഡിൽ ആര്യൻ ശുക്ല 25.19 സെക്കൻഡിനുള്ളിൽ 50 അഞ്ച് അക്ക സംഖ്യകൾ മാനസ്സില്‍ കൂട്ടിയതിന്റെ റെക്കോർഡും സ്ഥാപിച്ചിരുന്നു.

