Site iconSite icon Janayugom Online

14കാരൻ അഗ്‌നിക്കോല തെയ്യം അവതരിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്‌നിക്കോല തെയ്യം അവതരിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു. ചിറക്കൽ പെരുങ്കളിയാട്ടത്തിലാണ് 14കാരൻ തെയ്യം അവതരിപ്പിച്ചത്. കണ്ണൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

അഗ്നിക്കോലത്തിന് പൊള്ളലേൽ ഏൽക്കാതിരിക്കാൻ ഇളയ തെങ്ങോലയും, വാഴപ്പോളയും കൊണ്ടുള്ള ഒരു കവചം മാത്രമാകും ഉണ്ടാവുക. തെയ്യം കഴിഞ്ഞതിന് പിന്നാലെ അവശനിലയിലുള്ള കോലധാരിയായ കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍റെ നടപടി.

Eng­lish SUm­ma­ry: 14 year old boy theyyam child right com­mis­sion reg­is­ters case
You may also like this video

Exit mobile version