പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭണിയാക്കിയ കേസില്‍ പ്രതിക്ക് 80 വർഷം കഠിന തടവും 40000 രൂപ പിഴയും വിധിച്ചു. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വർഗ്ഗീസ് ആണ് പൊട്ടൻകാടുകാരനായ യുവാവിനെ ശിക്ഷിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയുടെ ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുന്നത്, പിന്നീട് ഗർഭിണിയായ പെൺകുട്ടി പ്രസവിച്ച സമയമാണ് സംഭവം പുറത്താകുന്നത് . രാജാക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 23 സാക്ഷികളെയും 27 പ്രമാണങ്ങളും 6 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി .
English Summary:14-year-old girl got pregnant: Youth gets 80 years rigorous imprisonment
You may also like this video