Site iconSite icon Janayugom Online

ഉത്തർപ്രദേശില്‍ പതിനാലുകാരിയെ ഓടുന്ന കാറിൽ ബലാത്സംഗം ചെയ്തു; പ്രതിയായ സബ് ഇൻസ്‌പെക്ടര്‍ ഒളിവില്‍

ഉത്തർപ്രദേശിലെ കാൺപൂരിൽ 14 വയസ്സുകാരിയെ സബ് ഇൻസ്‌പെക്ടറും മാധ്യമപ്രവർത്തകനും ചേർന്ന് കാറിൽ കൂട്ടബലാത്സംഗം ചെയ്തു. കാൺപൂരിലെ സച്ചേന്ദി ഏരിയയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സബ് ഇൻസ്‌പെക്ടറായ അങ്കിത് മൗര്യ, പ്രാദേശിക മാധ്യമപ്രവർത്തകൻ ശിവ് യാദവ് എന്നിവരാണ് കേസിലെ പ്രതികൾ.

പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ നടപടിയെടുക്കാൻ അധികൃതർ വൈകിയെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായതോടെയാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറായത്. കേസെടുക്കാൻ കാലതാമസം വരുത്തിയതിന് സച്ചേന്ദി പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിക്രം സിംഗിനെ സസ്പെൻഡ് ചെയ്തു. പ്രതികളിൽ ഒരാളായ ശിവ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ മുഖ്യപ്രതിയായ സബ് ഇൻസ്‌പെക്ടർ അങ്കിത് മൗര്യ നിലവിൽ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി കാൺപൂർ പൊലീസ് അറിയിച്ചു.

Exit mobile version