പതിനാലുകാരിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിക്കെതിരെ കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അല്‍വാസിയായ സണ്ണി ഗുപ്ത (29) എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ‘ദ കേരള സ്റ്റോറി’ സിനിമ കാണിക്കാമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മഹാരാഷ്ട്രയിലെ യെല്‍വാദയിലാണ് കഴിഞ്ഞ പതിനേഴിനാണ് സംഭവം.
വീട്ടില്‍ തനിച്ചായിരുന്ന കുട്ടിയെ ഇയാള്‍ സിനിമ കാണിക്കാമെന്ന് പറഞ്ഞ് തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതിയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ പെണ്‍കുട്ടി വീട്ടിലെത്തി അമ്മയോട് പീഡന വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
English Summary: 14-year-old sexually molested by neighbour
You may also like this video

