Site iconSite icon Janayugom Online

രക്തം സ്വീകരിച്ചതിലൂടെ 1442 പേർക്ക് എച്ച്ഐവി; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

രക്തം സ്വീകരിച്ചതിലൂടെ 1442 പേർക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തൽ. മഹാരാഷ്ട്രയിൽ കഴിഞ്ഞ 10 വർഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത കണക്കുകളാണ് ഇത്. മഹാരാഷ്ട്ര സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയിൽനിന്ന് വിവരാവകാശനിയമം പ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പുറത്തുവന്നത്‌. നാഗ്പുരിൽ രോഗികളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ഇത്.

കഴിഞ്ഞവർഷം മഹാരാഷ്ട്രയിൽ 12 തലാസീമിയ രോഗികൾ രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിതരായതായി കണ്ടെത്തിയിരുന്നു. അവരിൽ അഞ്ചുവയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾ മരിച്ചു. ഇതോടെയാണ് കൂടുതൽ വിവരംതേടാൻ പ്രേരിപ്പിച്ചതെന്ന് സംഘടനയുടെ ഭാരവാഹി രാജ് കണ്ഡാരെ പറഞ്ഞു.

2012 മുതൽ 2020 വരെയുള്ള കാലയളവിൽ മഹാരാഷ്ട്രയിൽ 1.99 ലക്ഷം പേര്‍ക്ക് എച്ച്ഐവി റിപ്പോര്‍ട്ട് ചെയ്തു. അവരിൽ 1442 പേർ രോഗബാധിതരായത് രക്തം സ്വീകരിച്ചതിലൂടെയായിരുന്നുവെന്നാണ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി സംഘടനയെ അറിയിച്ചത്.

ന്യുക്ലിക്ക് ആസിഡ് ടെസ്റ്റിങ് (നാറ്റ്) പരിശോധന നടത്തിയ രക്തം സ്വീകരിക്കുന്നതിലൂടെ രോഗവിവരം അറിയാൻ കഴിയും. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സംവിധാനം ഇല്ലെന്നാണ് ആരോപണം.

Eng­lish Sum­ma­ry: 1,442 got HIV due to infect­ed blood in last 10 years in Maharashtra
You may also like this video

Exit mobile version