Site iconSite icon Janayugom Online

ഇക്വഡോര്‍ ജയിലില്‍ 15 മരണം

ഇക്വഡ‍ോറിലെ ലിറ്റോറല്‍ ജയിലില്‍ നാല് ദിവസത്തിനിടെ 15 മരണം റിപ്പോര്‍ട്ട് ചെയ്തു. ഏതെങ്കിലും ആക്രമണം നടന്നതിന്റെ പാടുകള്‍ മൃതദേഹങ്ങളില്‍ ഇല്ലെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണകാരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ആദ്യം ജയിലില്‍ ക്ഷയരോഗം പൊട്ടിപ്പുറപ്പെട്ടിരുന്നു. 

ഓരോ മരണം സംബന്ധിച്ചുമുള്ള അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ വിശദമായ റിപ്പോര്‍ട്ട് പുറത്തുവിടുകയുള്ളുവെന്നാണ് ജയില്‍ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. നവംബറില്‍ പത്ത് തടവുകാര്‍ മരിച്ചതായി ഇക്വഡോര്‍ പ്രസണ്‍ അതോറിട്ടി അറിയിട്ടിരുന്നു. ഫോറന്‍സിക് അന്വേഷണത്തില്‍ മരണകാരണമായി കണ്ടെത്തിയത് ക്ഷയരോഗബാധയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച പരസ്യ പ്രസ്താവനകളൊന്നും സര്‍ക്കാര്‍ നടത്തിയിരുന്നില്ല. കഴിഞ്ഞ മാസങ്ങളില്‍ ജയിലിലുള്ളില്‍ നിരവധി സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. കഴിഞ്ഞ മാസമുണ്ടായ ഒരു സംഘര്‍ഷത്തില്‍ 31 പേരാണ് ജയിലിനുള്ളില്‍ കൊല്ലപ്പെട്ടത്. 

Exit mobile version