Site iconSite icon Janayugom Online

പുരാവസ്തുക്കള്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ച് 15 ലക്ഷം വാങ്ങി: മ്യൂസിയത്തിനുമുന്നിലെ സിംഹങ്ങളെയും മോന്‍സന്‍ വില്‍പ്‌നയ്ക്ക് വെച്ചു! മോൻസനെതിരെ പുതിയ കേസുകൾ

പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് ഒരു തട്ടിപ്പ് കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. തൃശൂര്‍ സ്വദേശി ഹനീഷ് ജോര്‍ജിന്റെ പരാതിയിലാണ് മോന്‍സണെതിരെ കേസെടുത്തത്. നാല് പുരാവസ്തുക്കള്‍ മോന്‍സണ്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ചുവെന്നും അതിനുശേഷം 15 ലക്ഷം രൂപ അഡ്വാന്‍സ് ആയി വാങ്ങിയെന്നും ഇത് തിരികെ നല്‍കിയില്ലെന്നുമാണ് കേസ്.
മകളുടെ നിശ്ചയത്തിന് മോന്‍സന്‍ 15 ലക്ഷം വാങ്ങിയിരുന്നുവെന്ന് ഇയാള്‍ നേരത്തെ പരാതിയുന്നയിച്ചിരുന്നു. 40 മുതല്‍ 60 വര്‍ഷം വരെ മാത്രം പഴക്കമുള്ള പുരാവസ്തുക്കള്‍ കാട്ടി മോന്‍സന്‍ ജനങ്ങളെ പറ്റിക്കുകയായിരുന്നു. കേസിന്റെ തൊണ്ടി മുതല്‍ എന്ന നിലയില്‍ ഇവ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കേണ്ടതുമുണ്ട്. അതേ സമയം ‚മ്യൂസിയത്തിന്റെ കവാടത്തിലുള്ള രണ്ട് സിംഹങ്ങളുടെ ശില്‍പ്പം ഉള്‍പ്പടെ ചില വസ്തുക്കള്‍ക്ക് താന്‍ പണം നല്‍കിയിട്ടുണ്ടെന്ന് മോന്‍സന്‍ തെളിവെടുപ്പിനിടെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മോന്‍സനെതിരെയുള്ള പീഡന പരാതി കേസില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. പോക്സോ കേസിലെ അതിജീവിതയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
മുറിയില്‍ പൂട്ടിയിട്ട് ഡോക്ടര്‍മാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കൊച്ചി നോര്‍ത്ത് വനിത പൊലീസ് സ്റ്റേഷനിലെത്തി സംഭവദിവസം തന്നെ പെണ്‍കുട്ടി നേരിട്ട് പരാതി നല്‍കിയിരുന്നു. മോന്‍സനെതിരെ സിബിഐ അന്വേണം വേണമെന്ന് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ കേസിന്റെ സത്യാവസ്ഥ പുറത്ത് വരുന്നത് ബുദ്ധിമുട്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചത്. സര്‍ക്കാരിനൊന്നും മറച്ചുവെക്കാനില്ലെങ്കില്‍ മുഖ്യമന്ത്രിതന്നെ സിബിഐ അന്വേഷണം നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്റെ പേരില്‍ വ്യാജരേഖ നിര്‍മിച്ച കേസില്‍ മോന്‍സന്റെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ചോദ്യം ചെയ്യലില്‍ രേഖ വ്യാജമായി നിര്‍മിച്ചതാണെന്ന് മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. റോക്കറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ലോഹമായ ഇറിഡിയം കൈവശമുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു മോന്‍സന്‍ ഡിആര്‍ഡിഒയുടെ വ്യാജരേഖ നിര്‍മിച്ചത്. ഈ രേഖ കാണിച്ച് എത്രപേരില്‍ നിന്ന് മോന്‍സന്‍ പണം തട്ടിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: 15 lakhs bought for sale for antiq­ui­ties: Lions put the lions in front of the muse­um for sale!

You may like this video also

Exit mobile version