Site iconSite icon Janayugom Online

15കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവം: സഹപാഠികള്‍ ക്രൂരമായി റാഗ് ചെയ്തിരുന്നുവെന്ന് കുടംബം, ആരോപണങ്ങൾ നിഷേധിച്ച് സ്കൂള്‍

തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഗ്ലോബൽ സ്കൂൾ അധികൃതരുടെയും മൊഴിയെടുത്തു. അതേസമയം കുടുംബത്തിന്റെ ആരോപണങ്ങൾ ഗ്ലോബൽ സ്കൂൾ നിഷേധിച്ചു. ആരോപണ വിധേയരായ വിദ്യാർത്ഥികളുമായി പൊലീസ് സംസാരിക്കും.

തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ- രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചത്. മുകളിൽ നിന്ന് വീണ മിഹിർ മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിലാണ് പതിച്ചത്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ. സഹപാഠികൾ ആരംഭിച്ച ജസ്റ്റിസ് ഫോർ മിഹിർ എന്ന ഇൻസ്റ്റഗ്രാം പേജ് അപ്രത്യക്ഷമായായിരുന്നു.

സ്ക്രീൻഷോട്ടുകളും ചാറ്റുകളും അന്വേഷണ സംഘം ശേഖരിച്ചു. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമാണ് തുടർ നടപടികൾ ഉണ്ടാവുക. ജനുവരി 15ന് ഫ്ലാറ്റിൻ്റെ 26ാം നിലയിൽ നിന്ന് ചാടിയാണ് മിഹിര്‍ മരിച്ചത്. മകൻ ക്രൂരമായ റാഗിങിന് ഇരയായെന്ന് അമ്മയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഗ്ലോബൽ പബ്ലിക് സ്കൂളിൽ സഹപാഠികൾ നിറത്തിന്റെ പേരിൽ പരിഹസിച്ചിരുന്നുവെന്നും സഹപാഠികളിൽ നിന്ന് കുട്ടി പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു എന്നും പരാതിയിൽ പറയുന്നു.

ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തുവെന്നും അമ്മയുടെ പരാതിയിൽ പറയുന്നുണ്ട്. ടോയ്ലെറ്റ് നക്കിച്ചുവെന്നു പരായുണ്ട്. സംഭവത്തെക്കുറിച്ചുള്ള ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തി. ജീവനൊടുക്കിയ ദിവസവും ക്രൂരമായ പീഡനം ഏറ്റുവാങ്ങിയിരുന്നു. സഹപാഠികളിൽ നിന്നാണ് പരാതിയിലെ വിവരങ്ങൾ ശേഖരിച്ചത്. 

Exit mobile version