Site iconSite icon Janayugom Online

15 കാരിയെ പലതവണ പീഡിപ്പിച്ചു; വിമുക്തഭടനായ ജ്യോത്സ്യന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിമുക്ത ഭടനായ ജോത്സ്യന്‍ അറസ്റ്റില്‍. കോട്ടയം വൈക്കാത്താണ് സംഭവം. 15 കാരിയായ പെണ്‍കുട്ടിയെ 2022 നവംബര്‍ മുതല്‍ ഇയാള്‍ പലതവണ പീഡിപ്പിച്ചെന്നാണ് പരാതിയിലാണ് ടിവി പുരം സ്വദേശി സുദര്‍ശന്‍ (56) ആണ് അറസ്റ്റിലായത്. 

വിവരം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെയും കുടുംബത്തെ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഇയാള്‍ പറഞ്ഞു. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി വിവരം കൂട്ടുകാരികളോട് പറയുകയായിരുന്നു. ഇവരാണ് പിന്നീട് അധ്യാപികയോട് വിവരം പറഞ്ഞത്.

സ്‌കൂള്‍ അധികൃതരാണ് വൈക്കം പൊലീസിലും പട്ടികജാതി വകുപ്പിലും വിവരം അറിയിച്ചത്. തുടര്‍ന്ന് ജൂലൈ 12ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി. വിവരം അറിഞ്ഞതോടെ പ്രതി ഒളിവില്‍ പോയിരുന്നു. 

Eng­lish Summary:15-year-old girl was molest­ed many times; astrologer arrested

You may also like this video

Exit mobile version