Site iconSite icon Janayugom Online

കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട്  മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട്  മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരം റോഡിൽ മറ്റത്തിൽ ജോഷ്വാ ജോയൽ (15) , പ്ലസ് വൺ വിദ്യാർഥി അബിഗേൽ എന്നിവരാണ് മരിച്ചത്. ചെയിൻ പൊട്ടി നിയന്ത്രണം വിട്ട റോഡിൽ മറിഞ്ഞ ബൈക്ക്, എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.  വൈകിട്ട് 3.50 ന് പള്ളം പവർഹൗസ് ജംഗ്ഷനിലായിരുന്നു അപകടം. ബൈക്കിൻ്റെ ചെയിൻ പൊട്ടി റോഡിൽ വീണ ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.

Eng­lish Sum­ma­ry: 15 year old stu­dent dies in bike accident
You may also like this video

Exit mobile version