പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിനതടവും 360000 രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. പന്നിവിഴ വലിയ കുളത്തിനു സമീപം ശിവശൈലം വീട്ടില്‍ പ്രകാശ് കുമാറി(43)നെയാണ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എ സമീര്‍ ശിക്ഷിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി സ്മിതാ ജോണ്‍ ഹാജരായി. 2020ലാണ് കേസിനാസ്പതമായ സംഭവം. കുട്ടിയുടെ കുടുംബത്തിന് വാടകവീട് എടുത്തു നല്‍കിയതു വഴിയുള്ള പരിചയത്തില്‍, വാടക വീട്ടില്‍വെച്ചും തുടര്‍ന്ന് കുട്ടിയുടെ അമ്മ ആശുപത്രിയിലായിരുന്നപ്പോള്‍ അവിടെ വച്ചുമാണ് പീഡനം നടന്നത്. പല പ്രാവശ്യമായി കുട്ടിയെ ക്രൂരപീഡനത്തിന് പ്രതി ഇരയാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
പ്രതി പിഴ അടക്കാത്ത പക്ഷം മൂന്ന് വര്‍ഷവും എട്ടുമാസവും കൂടി അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. കെട്ടിവെയ്ക്കുന്ന തുക ഇരയ്ക്കു നല്‍കണമെന്ന് വിധിന്യായത്തില്‍ നിര്‍ദേശിക്കുകയും ചെയ്തു. അടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന യു ബിജുവായിരുന്നു കേസ് അന്വേഷിച്ചത്.
English Summary:15-year-old subjected to unnatural torture; Accused gets 60 years rigorous imprisonment and fine
You may also like this video