Site iconSite icon Janayugom Online

15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി; 4 വയസ്സുകാരന്‍ മരിച്ചു

15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി. അടിവയറ്റില്‍ വെടിയേറ്റ നാലു വയസ്സുകാരന്‍ മരിച്ചു. ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനായ അഭിജിത്താണ് മരിച്ചത്. കുട്ടിയുടെ അമ്മയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ജോലി ചെയ്തിരുന്ന
കോഴിഫാമിലാണ് സംഭവം. തോക്ക് നിരുത്തരവാദപരമായി സൂക്ഷിച്ചതിനു കോഴി ഫാമിന്റെ ഉടമയ്‌ക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ഫാമിന്‍റെ പരിസരത്തെ ഒരു ചെറിയ വീടിന്റെ ചുമരിലിരുന്ന തോക്കാണ് കുട്ടി കളിയ്ക്കാനായി എടുത്തത്. നിറയൊഴിച്ച തോക്കാണെന്ന് കുട്ടി അറിഞ്ഞിരുന്നില്ല. കളിയ്ക്കുന്നതിനിടയിലാണ് നാലു വയസ്സുകാരന് വെടിയേറ്റത്. അഭിജിത്തിന്റെ അമ്മയുടെ കാലിലാണ് പരുക്ക്. 15 വയസ്സുകാരനെതിരെയും പൊലീസ് കേസെടുത്തു.

Exit mobile version