Site iconSite icon Janayugom Online

150 കിലോമീറ്റര്‍ അകലെ; മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തലും വിജയകരം

ലക്ഷ്യസ്ഥാനത്തേക്കടുത്ത് ചന്ദ്രയാൻ 3. നാലാം ഭ്രമണപഥം താഴ്‌ത്തല്‍ പ്രക്രിയ വിജയം. ഇതോടെ ചന്ദ്രന് 150 കിലോമീറ്റര്‍ അകലെ മാത്രമാണ് പേടകമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
150 കിലോമീറ്റര്‍ അടുത്ത ദൂരവും 177 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലേക്കാണ് പേടകത്തെ താഴ്ത്തിയത്. ദീര്‍ഘവൃത്ത ഭ്രമണപഥത്തില്‍ നിന്ന് വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറിയതോടെ ചന്ദ്രനിലേക്ക് പേടകം കൂടുതല്‍ അടുത്തു. നാലാംഘട്ടത്തില്‍ പേടകം ചന്ദ്രന് 100 കിലോമീറ്റര്‍ X 100 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. നാളെ രാവിലെ എട്ടരയോടെയായിരിക്കും ഭ്രമണപഥം താഴ്ത്തുക.
തുടര്‍ന്ന് 17 നാണ് ലാൻഡറും റോവറും ഉള്‍പ്പെടുന്ന ലാൻഡിങ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെടുക. ശേഷംം 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് ലാന്‍ഡിങ് മൊഡ്യുള്‍ എത്തും. ഇവിടെ നിന്നായിരിക്കും സോഫ്റ്റ് ലാൻഡിങ്ങിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. ഓഗസ്റ്റ് 23 നാകും ലാന്‍ഡിങ്.
ജൂലൈ 14ന് വിക്ഷേപിക്കപ്പെട്ട ചന്ദ്രയാന്‍-3 പേടകം ഈ മാസം അഞ്ചിനാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങാൻ കഴിഞ്ഞാല്‍ അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ചൈനയ്‌ക്കും ശേഷം ചന്ദ്രനില്‍ പേടകമിറക്കുന്ന രാജ്യമായി ഇന്ത്യ മാറും. നേരത്തെ ചന്ദ്രയാന്‍-3 പകര്‍ത്തിയ ചന്ദ്രന്റെയും ഭൂമിയുടെയും ചിത്രങ്ങളും വീഡിയോയും ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു.

Eng­lish sum­ma­ry; 150 km away; Third-stage orbital descent is also successful
you may also like this video;

Exit mobile version