കൊച്ചിയിൽ 1500 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. കോസ്റ്റ്ഗാർഡും ഡയറക്ടറേറ്റ് റെവന്യൂ ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 220 കിലോ ഹെറോയിൻ പിടികൂടിയത്. കൊച്ചിയിലെ രണ്ട് ബോട്ടുകളിലാണ് മയക്കുമരുന്ന് വേട്ട നടന്നത്. ബോട്ടിൽ നിന്ന് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റവന്യൂ ഇന്റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടന്നത്. അടുത്ത കാലത്തായി പിടിക്കപ്പെട്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്.
English summary;1500 crore worth of heroin seized in Kochi
You may also like this video;