Site iconSite icon Janayugom Online

മഹാരാഷ്ട്രയില്‍ 1500 കിലോ കഞ്ചാവ് പിടികൂടി

മഹാരാഷ്ട്രയില്‍ വൻ കഞ്ചാവ് ശേഖരം പിടികൂടി. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ നിന്നാണ് 1500 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് എത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവ് എന്നാണ് പൊലീസ് നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്യാനായി കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗോവയിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്തതിന് നവംബര്‍ 13 ന് എട്ട് പേരെ പിടികൂടിയിരുന്നു. സമാനമായി മുംബൈയില്‍ നിന്ന് നവംബര്‍ രണ്ടിന് വലിയ അളവില്‍ ഹെറോയിനും പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 3575 പേരെയാണ് ഈ വര്‍ഷം ഇതുവരെ മുംബൈ പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

Eng­lish Sum­ma­ry : 1500 kilo gan­ja seized from maharashtra

You may also like this video :

Exit mobile version