Site iconSite icon Janayugom Online

സൈന്യത്തില്‍ 12 വര്‍ഷത്തിനിടെ 1532 ആത്മഹത്യ

2011 മുതല്‍ ഇതുവരെ അസം റൈഫിള്‍സ്, ദേശീയ സുരക്ഷാ സേന എന്നീ കേന്ദ്ര സായുധ പൊലീസ് സേന(സിഎപിഎഫ്)കളില്‍ 1532 സേനാംഗങ്ങള്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

എന്നാല്‍ സൈനികര്‍ക്കെതിരായ അതിക്രമങ്ങള്‍ മൂലം ആരും ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിഎപിഎഫ്, അസം റൈഫിള്‍സ് എന്നീ സേനകളിലെ ആത്മഹത്യാ കാരണങ്ങള്‍ കണ്ടെത്തുന്നതിനും നിരക്ക് കുറയ്ക്കുന്നതിനും പ്രശ്ന പരിഹാരത്തിനും ഒരു ദൗത്യ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും സഭയെ അറിയിച്ചു.

Eng­lish Sum­ma­ry: 1532 sui­cides in 12 years in the army
You may also like this video

Exit mobile version