Site iconSite icon Janayugom Online

രാജ്യത്തെ 16 വിമാനത്താവളങ്ങൾ അടച്ചു; 165 ലധികം വിമാനങ്ങൾ റദ്ദാക്കി ഇൻഡിഗോ

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 16 വിമാനത്താവളങ്ങൾ അടച്ചു. ലേ, തോയിസ്, ശ്രീനഗർ, ജമ്മു, അമൃത്സർ, പത്താൻകോട്ട്, ചണ്ഡിഗഡ്, ജോധ്പൂർ, ജയ്‌സാൽമേർ, ജാംനഗർ, ഭട്ടിൻഡ, ഭുജ്, ധരംശാല, ഷിംല, രാജ്കോട്ട്, പോർബന്തർ വിമാനത്താവളങ്ങളാണ് താത്കാലികമായി അടച്ചത്. വിവിധ ആഭ്യന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള 165 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. അമൃത്സർ ഒപ്പം ശ്രീനഗർ വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം മെയ് 10 ന് പുലർച്ചെ വരെ വിമാനത്താവളങ്ങള്‍ അടച്ചിടും.

വിമാന ടിക്കറ്റുകൾ മുടങ്ങിയാൽ, യാത്രക്കാർക്ക് അടുത്ത ലഭ്യമായ വിമാനത്തിൽ ബുക്കിംഗ് പുനഃക്രമീകരിക്കുകയോ അധിക ചെലവില്ലാതെ ബുക്കിംഗ് റദ്ദാക്കുകയോ ചെയ്യാമെന്നും മുഴുവൻ ടിക്കറ്റും റീഫണ്ട് ചെയ്യുമെന്നും എയർലൈൻ വ്യക്തമാക്കി. യാത്രക്കാർ വിമാന കമ്പനികളുടെ വെബ്സൈറ്റ് നിർദേശങ്ങൾ പരിശോധിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Exit mobile version