Site iconSite icon Janayugom Online

ബലാത്സംഗശ്രമം ചെറുത്ത 16കാരിയെ സാനിറ്റൈസർ കുടിപ്പിച്ച് കൊലപ്പെടുത്തി

ബലാത്സംഗ ശ്രമം എതിര്‍ത്ത 16 കാരിയെ സാനിറ്റൈസർ കുടിപ്പിച്ച് കൊലപ്പെടുത്തിയ നിലയില്‍. ഉത്തർപ്രദേശിലെ ബറേലിയിൽ ജൂലായ് 27നായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ കേസിലെ മുഖ്യപ്രതിയായ ഉദേഷ് റാത്തോറും കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

തടയാനെത്തിയ പെൺകുട്ടിയുടെ സഹോദരനെ പ്രതികൾ മർദ്ദിച്ച് അവശനാക്കി. ഈ ദൃശ്യങ്ങളൊക്കെ ഇവർ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. സാനിറ്റൈസർ കുടിച്ചതിനെത്തുടർന്ന് അവശനിലയിലായ പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംഭവം നടന്ന് ദിവസങ്ങളായയിട്ടും പൊലീസിന് പ്രതികളെ പിടിക്കാൻ സാധിച്ചിട്ടില്ല. ഇതേ തുടർന്ന് കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു.

Eng­lish Sum­ma­ry: 16-year-old girl dies moles­ter forced her to drink sanitiser
You may also like this video

Exit mobile version