Site iconSite icon Janayugom Online

പതിനാറുകാരിയെ പീഡിപ്പിച്ച കേസ് :പ്രതിക്ക് 87വര്‍ഷം കഠിനതടവും, 4.6ലക്ഷം രൂപ പിഴയും ശിക്ഷ

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 87 വര്‍ഷം കഠിനതടവും,4.6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.മഞ്ചേരി വേട്ടേക്കോട് പുല്ലഞ്ചേരി കൂളിയോടന്‍ ഉനൈസിനെ യാണ് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്. ഇയാള്‍ക്ക് 29 വയസായിരുന്നു. 

പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2020 മേയ് മാസം മുതലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറി പ്രതി കുട്ടിയെ പലതവണ ലൈംഗികപീഡനത്തിനിരയാക്കി. പുറത്തുപറഞ്ഞാൽ നഗ്‌നഫോട്ടോകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് കേസ്

Exit mobile version