കോഴിക്കോട് ജുവനൈൽ ഹോമിൽ നിന്ന് കാണാതായ 16കാരനെ കണ്ടെത്തി. കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപത്തെ ലഹരി സംഘങ്ങൾക്കിടയിൽ നിന്നാണ് പൊലീസും ഡാൻസാഫും കുട്ടിയെ കണ്ടെത്തിയത്. ലഹരി സംഘങ്ങൾക്കിടയിൽ നിന്ന് കുട്ടിയെ സംഘം രക്ഷപ്പെടുത്തി.
ഈ മാസം 23ന് ആണ് കുട്ടിയെ കാണാതാകുന്നത്. ഫുട്ബോൾ കളിക്കുന്നതിനിടെ ആയിരുന്നു സംഭവം.
കോഴിക്കോട് ജുവനൈൽ ഹോമിൽ നിന്ന് കാണാതായ 16കാരൻ ലഹരി സംഘങ്ങൾക്കൊപ്പം; പൊലീസ് രക്ഷപ്പെടുത്തി

