Site iconSite icon Janayugom Online

16കാരിയെ പീഡിപ്പിച്ചു: പിതാവിനും മാതൃസഹോദരനും നാട്ടുകാരനുമെതിരെ കേസ്; തുറന്നുpപറച്ചിൽ കൗൺസിലിങ്ങിനിടെ

അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രവാസിയായ മാതൃസഹോദരൻ, നാട്ടുകാരനായ യുവാവ് എന്നിവർക്കെതിരെ പോക്സോ കേസ്. നാട്ടുകാരനായ പാറപ്പള്ളി കേളുകൊച്ചിയിലെ വിജയനെ (47) പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പിതാവും പീഡിപ്പിച്ചെന്ന പരാതിയിൽ മേൽപ്പറമ്പ് പൊലീസ് നേരത്തെ മറ്റൊരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ വിജയനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാതൃസഹോദരൻ വിദേശത്താണ്.

2018–19ൽ പിതാവും കഴിഞ്ഞ വർഷം മാതൃ സഹോദരനും കഴിഞ്ഞ രണ്ടാഴ്ച മുൻപ് യുവാവും പീഡിപ്പിച്ചെന്നാണ് പരാതി. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. അതേസമയം, പതിനാറുകാരിയെ പീഡിപ്പിച്ചതിനു പതിനേഴുകാരനെതിരെ മറ്റൊരു പോക്സോ കേസും അമ്പലത്തറ പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Exit mobile version