Site iconSite icon Janayugom Online

16 യൂട്യൂബ് ചാനലുകൾക്ക് രാജ്യത്ത് നിരോധനം

ദേശീയ സുരക്ഷ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പാകിസ്ഥാൻ ആസ്ഥാനമായ ആറ് യൂട്യൂബ് ചാനലുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഉൾപ്പെടെ 16 യൂട്യൂബ് ചാനലുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. ദേശീയ സുരക്ഷയുടെ പേരിൽ 18 യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് പുതിയ നിരോധനം. 

ഇന്ത്യയിൽ പരിഭ്രാന്തി സൃഷ്ടിക്കാനും സാമുദായിക അസ്വാരസ്യമുണ്ടാക്കാനും സാമൂഹികക്രമം തകർക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനാണ് വിലക്കിയതെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 

ദേശീയ സുരക്ഷ, ഇന്ത്യയുടെ വിദേശബന്ധം, രാജ്യത്തെ സാമുദായിക സൗഹാർദം തുടങ്ങിയ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ഈ ചാനലുകൾ സോഷ്യൽ മീഡിയയെ ഉപയോഗിച്ചതായി നിരീക്ഷിച്ചു. 2021ലെ ഐടി നിയമ പ്രകാരം ഡിജിറ്റൽ വാർത്താ പ്രസാധകർ മന്ത്രാലയത്തിന് വിവരങ്ങൾ നൽകിയിട്ടില്ലന്നും അറിയിപ്പിൽ പറയുന്നു. 

Eng­lish Summary:16 YouTube chan­nels banned in the country
You may also like this video

Exit mobile version