Site iconSite icon Janayugom Online

കാര്‍ഷിക മേഖലയ്ക്ക് 1698 കോടി; ധനമന്ത്രി

കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നാളികേര വികസന പദ്ധതിക്കായി 65 കോടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ക്രോപ്പ് മാനേജ്‌മെന്റ് സ്ഥാപിക്കും. കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി. നെല്ല് ഉത്പാദന പദ്ധതിക്ക് 93.6 കോടി. മണ്ണ് – ജലസംരക്ഷണത്തിന് 75 കോടി. വെറ്ററിനറി സര്‍വകാലാശലക്ക് 57 കോടി. വിഷരഹിത പച്ചക്കറി പദ്ധതിക്ക് 78.45 കോടി. ക്ഷീര വികസനത്തിന് 150 കോടി. മത്സ്യബന്ധന മേഖലക്ക് 227.12 കോടി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. തീരദേശ വികസനം 136.9 കോടി.

തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 60 കോടി. 80 കോടി ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്. തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിന് പത്തുകോടി. ഫലവര്‍ഗ കൃഷിയുടെ വിസ്തൃതി വിപുലീകരിക്കാന്‍ 18.92 കോടി അനുവദിച്ചു.

മത്സ്യഫെഡ് 3 കോടി. നീണ്ടകര വല ഫാക്ടറിക്ക് 5 കോടി. വിള ആരോഗ്യ പരിപാലന പദ്ധതിക്ക് 13കോടി. അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി. പുനര്‍ഗേഹം പദ്ധതിക്ക് 40 കോടി, 11 കോടി മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകടം ഇന്‍ഷുറന്‍സ്. മുതലപോഴി – 10 കോടി. ചന്ദനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ മാറ്റം വരുത്തും
ഫാം യന്ത്രവല്‍ക്കരണത്തിന് 16.95 കോടി. കാര്‍ഷിക ഉത്പന്നങ്ങളുടെ കാര്യക്ഷമമായ വിപണനം ഉറപ്പുവരുത്തുന്നതിന് 43.9 കോടി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 6 കോടി. മണ്ണ് ജലസംരക്ഷണ മേഖലയ്ക്ക് 83.99 കോടി. 1868. 32 കോടി ഗ്രാമ വികസനത്തിന് അനുവദിച്ചു.

Eng­lish Sum­ma­ry: 1698 crore for agri­cul­ture sec­tor; Finance Minister
You may also like this video

Exit mobile version