Site iconSite icon Janayugom Online

മഹാരാഷ്ട്രയിൽ നാലു നില കെട്ടിടം തകർന്ന് വീണ് 17 പേർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിൽ നാലു നില കെട്ടിടം തകർന്ന് വീണ് 17 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വസായ് വിരാറിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിരാർ ഈസ്റ്റിലെ രമാഭായ് അപ്പാർട്ട്മെന്റിന്‍റെ ഒരു ഭാഗമാണ് തകർന്നത്. വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ ഫയർ ഡിപ്പാർട്ട്‌മെന്റും ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌.ഡി‌.ആർ‌.എഫ്) രണ്ട് ടീമുകളും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

36 മണിക്കൂറായി രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 105, മഹാരാഷ്ട്ര റീജിയണൽ ടൗൺ പ്ലാനിങ് ആക്ട് എന്നീ വകുപ്പുകൾ ഉൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version