ഗുജറാത്തിൽ കുഴൽക്കിണറിൽവീണ് 17കാരന് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി റുസ്തം ഷെയ്ക്ക് ആണ് മരിച്ചത്. ഇയാള് ഫാംഹൗസ് ജീവനക്കാരനാണ്. ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടവിവരം നാട്ടുകാര് അറിഞ്ഞത്. പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഓക്സിജൻ എന്നിവ കുഴൽക്കിണറിനുള്ളിൽ എത്തിച്ചിരിക്കുകയാണ്.
വില കൂടിയ മൊബൈൽഫോൺ വാടകക്കെടുത്തതിൻറെ പേരിൽ അച്ഛനുമായി വഴക്കിട്ട റുസ്തം കുഴൽക്കിണറിൽ ചാടുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 140 അടി താഴ്ചയുള്ള കുഴൽക്കിണറിൽവീണ റുസ്തമിനെ എട്ടുമണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ പുറത്തെത്തിച്ച് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

