Site iconSite icon Janayugom Online

ഗ്രീക്ക് ദ്വീപായ ക്രീറ്റില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 18മരണം

മെഡിറ്റനേറിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്രീക്ക് ദ്വീപായ ക്രീറ്റില്‍ ബോട്ട് മുങ്ങി 18 കുടിയേറ്റക്കാര്‍ മരിച്ചതായി അധികൃതര്‍. വായു നിറച്ച ബോട്ടില്‍ മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച ഇതുവഴി കടന്നുപോയ തുർക്കി വ്യാപാര കപ്പലാണ് പകുതി മുങ്ങിയ നിലയിൽ ബോട്ട് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. രണ്ട് പേരെ രക്ഷപ്പെടുത്തി. 

മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന ആളുകൾക്ക് യൂറോപ്യൻ യൂണിയനിലേക്കുള്ള പ്രധാന പ്രവേശന കേന്ദ്രമാണ് ഗ്രീസ്. സമാനമായ അപകടങ്ങൾ മുമ്പും പ്രദേശത്തുണ്ടായിട്ടുണ്ട്. തുർക്കിയുടെ തീരത്ത് നിന്ന് അടുത്തുള്ള ഗ്രീക്ക് ദ്വീപുകളിലേക്ക് വായു നിറച്ച ഡിങ്കികളിലോ ചെറിയ ബോട്ടുകളിലോ ഉള്ള യാത്ര നിരന്തരമായി അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്.

സമീപ മാസങ്ങളിൽ, ലിബിയയിൽ നിന്ന് ക്രീറ്റിലേക്കുള്ള വരവ് വർദ്ധിച്ചതായി അധികൃതർ പറഞ്ഞു.ശനിയാഴ്ച അപകടത്തിൽപ്പെട്ട ബോട്ട് എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. യൂറോപ്യൻ അതിർത്തി ഏജൻസിയായ ഫ്രോണ്ടക്സിൽ നിന്നുള്ള ഒരു കപ്പലും വിമാനവും ഗ്രീക്ക് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററും മൂന്ന് വ്യാപാര കപ്പലുകളും തിരച്ചിൽ പ്രവർത്തനത്തിൽ
പങ്കെടുക്കുന്നുണ്ട്. 

Exit mobile version