Site icon Janayugom Online

പതിനെട്ടടി നീളം, 14 കിലോ തുക്കമുള്ള രാജവെമ്പാല; സാഹസികമായി പിടികൂടി വനംവകുപ്പ്

രാജവെമ്പാലയെ അതിസാഹസികമായി പിടികൂടുന്ന വനംവകുപ്പ് അധികൃതരുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം പാലോട് ഇടിഞ്ഞാറിലാണ് മരത്തില്‍ കയറിയ രാജവെമ്പാലയെ പിടികൂടിയത്. പതിനെട്ടടി നീളമുള്ള രാജവെമ്പാല ഏവരിലും ഭീതിപടര്‍ത്തി.
രാജവെമ്പാലക്ക് പതിനാലുകിലോ തൂക്കംവരുമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 

ഇടിഞ്ഞാറിലെ നാലുസെന്റ് കോളനിയിലെ രതീഷിന്റെ വീടിന് സമീപത്തെ പുളിമരത്തിലാണ് രാജവെമ്പാലയെ കണ്ടത്. തുടര്‍ന്ന് ആളുകള്‍ വിവരം പാലോട് റേഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാലംഗസംഘം സ്ഥലത്തെത്തുകയായിരുന്നു. പുളിമരത്തില്‍ നിന്ന് ഇറങ്ങിയ പാമ്പ് ആദ്യം ആള്‍ താമസമില്ലാത്ത വീട്ടിലേക്ക് കയറി. അവിടെ നിന്ന് പുറത്തേക്ക് ഇറക്കിയ ശേഷം പാമ്പിനെ സാഹസികമായി പിടികൂടുകയായിരുന്നു. 

Eng­lish Summary;18 feet long, 14 kg king cobra; Arrest­ed by the for­est department
You may also like this video

Exit mobile version