Site icon Janayugom Online

വിഷ മദ്യം കുടിച്ച് 18 മരണം; മദ്യത്തില്‍ കലര്‍ന്നത് മെഥനോളെന്ന് സംശയം

liquor

റഷ്യയില്‍ വിഷം കലര്‍ന്ന മദ്യം കുടിച്ച് 18 പേര്‍ മരിച്ചു. റഷ്യയിലെ യെക്കെന്‍ബര്‍ഗിലാണ് സംഭവം. മെഥനോള്‍ മദ്യത്തില്‍ കലര്‍ന്നിരുന്നുവെന്നും ഇതാകാം മരണകാരണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്ന രാസവസ്തുവാണ് മെഥനോള്‍.

കഴിഞ്ഞ ആഴ്ചയും വ്യാജ മദ്യം കുടിച്ച് റഷ്യയില്‍ 34 പേര്‍ മരിച്ചിരുന്നു.

വ്യാജ മദ്യം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഒക്ടോര്‍ 7 നും 14 നുമിടയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നുവെന്നും അന്വേഷണസംഘം പറഞ്ഞു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്നും അന്വേഷണം ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: 18 killed after con­sum­ing poi­so­nous alco­hol; It is sus­pect­ed that the alco­hol was mixed with methanol

 

You may like this video also

Exit mobile version