Site iconSite icon Janayugom Online

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപയുടെ തട്ടിപ്പ്; യുവതി അറസ്റ്റിൽ

വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് 18.99 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിനി പ്രേമിക ഛേത്രിയെയാണ്​(23) സൈബർ ക്രൈം പൊലീസ്​ അറസ്റ്റ് ചെയ്തത്​. ഇതേ കേസിൽ മറ്റൊരു ബംഗാൾ സ്വദേശിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കുമളി ചക്കുപള്ളം സ്വദേശിയിൽനിന്ന് വിവിധ സർട്ടിഫിക്കേഷൻ ചാർജുകൾക്കാണെന്നുപറഞ്ഞാണ്​ പണം കൈപ്പറ്റിയത്. തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version