Site icon Janayugom Online

18 കാരിക്ക് ‘ലൗ ബ്രെയിൻ’: സ്ഥിരീകരിച്ച് ഡോക്ടർമാർ

love

ചെെനയില്‍ 18 കാരിക്ക് ‘ലൗ ബ്രെയിൻ’ സ്ഥിരീകരിച്ച് ഡോക്ടർമാർ. കാമുകന്റെ ഫോണിലേക്ക് ഒരു ദിവസം മാത്രം എത്തുന്നത് 100 ഫോണ്‍ കോളുകളാണ്. മറുപടി ലഭിച്ചില്ലെങ്കിൽ പെണ്‍കുട്ടി ഭ്രാന്തമായി പെരുമാറും. ലൗ് ബ്രെയിൻ’ എന്ന് ഡോക്ടർമാർക്കിടയിൽ അറിയപ്പെടുന്ന മാനസിക അവസ്ഥയാണ് കാമുകനോടുള്ള അസ്വാഭാവികമായ പെരുമാറ്റത്തിനു പിന്നിലെന്നാണ് കണ്ടെത്തല്‍. സർവകലാശാലയിൽ പഠിച്ചിരുന്ന ആദ്യ വർഷം മുതലാണ് പെൺകുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ വന്നു തുടങ്ങിയത്. 

കാമുകനെ അമിതമായി ആശ്രയിക്കാൻ തുടങ്ങുകയും നിരന്തരം ഫോൺ വഴി ബന്ധപ്പെടുകയും ചെയ്യുന്നത് പതിവാക്കിയ പെൺകുട്ടി എപ്പോഴും എവിടെ, എന്ത് ചെയ്യുന്നു, എന്നൊക്കെയുള്ള വിവരങ്ങൾ കാമുകനിൽ നിന്നും ചോദിച്ചറിഞ്ഞുകൊണ്ടിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റം കാമുകനെ കൂടുതൽ അസ്വസ്ഥനാക്കി. 100 തവണയിലധികം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കാമുകൻ പ്രതികരിക്കാതെ ആയതോടെ പെൺകുട്ടിയുടെ പെരുമാറ്റം കൂടുതൽ ഭ്രാന്തമാവുകയും വീട്ടിലെ വസ്തുക്കൾ എറിഞ്ഞുടയ്‌ക്കുകയും ചെയ്തു. ഇതിൽ ഭയന്ന കാമുകൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് പെൺകുട്ടിക്ക് വ്യക്തിവൈകല്യമുണ്ടെന്ന് കണ്ടെത്തിയത്. ബാല്യകാലത്ത് മാതാപിതാക്കളിൽ നിന്നും ശരിയായ സംരക്ഷണവും വാത്സല്യവും ലഭിക്കാതെ പോകുന്നത് ഇത്തരം മാനസികാവസ്ഥയ്‌ക്ക് കാരണമാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: 18-year-old ‘love brain’: con­firmed by doctors

Exit mobile version